Pathanamthitta
മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
അഞ്ച് സ്പില്‍വേ ഷട്ടറുകളും പരമാവധി 100 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി കക്കാട്ടാറിലേയ്ക്ക് ജലം തുറന്നവിടേണ്ടിവരുമെന്നാണ് അറിയുന്നത്

പത്തനംതിട്ട | കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത. സംസ്ഥാനത്ത് ജൂണ്‍ 22 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മണിയാര്‍ ബാരേജിലെ ജലനിരപ്പ് സുരക്ഷതമായി നിലനിര്‍ത്തുന്നതിന് ജൂണ്‍ 22 വരെ ബാരേജില്‍ നിലവിലുള്ള അഞ്ച് സ്പില്‍വേ ഷട്ടറുകളും പരമാവധി 100 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി കക്കാട്ടാറിലേയ്ക്ക് ജലം തുറന്നവിടേണ്ടിവരുമെന്നാണ് അറിയുന്നത്
ഇതുമൂലം കക്കാട്ടാറില്‍ 50 സെ.മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു