Connect with us

Ongoing News

മണിയാര്‍ അണക്കെട്ട് തുറക്കും; ജാഗ്രത വേണം: ജില്ലാ കലക്ടര്‍

പാടശേഖരങ്ങളിലുള്ള തോടുകളിലെ ഉപ്പുവെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിനാണ് ഡാമിലെ വെള്ളം തുറന്നുവിടുന്നത്.

Published

|

Last Updated

പത്തനംതിട്ട | പാടശേഖരങ്ങളിലുള്ള തോടുകളിലെ ഉപ്പുവെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് മണിയാര്‍ അണക്കെട്ടിലെ വെള്ളം തുറന്നുവിടും.

പമ്പാനദിയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും മാരാമണ്‍ കണ്‍വന്‍ഷന്‍ സമ്മേളനങ്ങളുടെ സംഘാടകരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

 

Latest