Connect with us

Organisation

മഞ്ചേരി മെഡിക്കൽ കോളജ് അധികാരികൾ കൂടുതൽ ശ്രദ്ധ ചെലുത്തണം; എസ് വെെ എസ്

ജില്ലയിലെ പന്ത്രണ്ട് സോണുകളിലും സര്‍ക്കിള്‍,യൂണിറ്റ് സാന്ത്വനം ഡയറക്ടറേറ്റ് അംഗങ്ങളെ ചേര്‍ത്ത് സാന്ത്വന സ്പര്‍ഷം സംഘടിപ്പിക്കും

Published

|

Last Updated

മഞ്ചേരി| ആയിരക്കണക്കിന് രോഗികള്‍ ദിനേന ആശ്രയിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും അത്യാധുനീക ഉപകരണങ്ങളും കൂടുതല്‍ വൃത്തിയുള്ള സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ അധികാരികള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം ഈസ്റ്റ് ജില്ലാ സാന്ത്വന സ്പര്‍ഷം ക്യാമ്പ് ആവശ്യപ്പെട്ടു.

ജില്ലാ,സോണ്‍ സാന്ത്വനം ഡയറക്ടറേറ്റ് അംഗങ്ങള്‍ പ്രതിനിധികളായ ക്യാമ്പ് എസ് വൈ എസ് സംസ്ഥാന ഉപാദ്യക്ഷന്‍ എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റീരി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ പന്ത്രണ്ട് സോണുകളിലും സര്‍ക്കിള്‍,യൂണിറ്റ് സാന്ത്വനം ഡയറക്ടറേറ്റ് അംഗങ്ങളെ ചേര്‍ത്ത് സാന്ത്വന സ്പര്‍ഷം സംഘടിപ്പിക്കും.വിശുദ്ധറമസാനിന്‍ സാന്ത്വനം റമസാന്‍ റിലീഫ്, റമസാന്‍ ഫണ്ട് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തും.ജില്ല ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി പദ്ധതി അവതരിപ്പിച്ചു.

Latest