Connect with us

k surendran

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കി

ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

Published

|

Last Updated

കാസര്‍കോട് |  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കി. പ്രതിപട്ടികയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസിലാണ് കുറ്റവിമുക്തനാക്കിയത്.

കേസ് രാഷ്ട്രീയലക്ഷ്യം വെച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനും മറ്റ് അഞ്ച് പ്രതികളും 2023 സെപ്റ്റംബറില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് വിധി.
സത്യം ജയിച്ചെന്നും തന്നെ വേട്ടയാടാന്‍ ശ്രമം നടന്നു വെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. മര്യാദയില്ലാതെ എസ് സി എസ് ടി വകുപ്പുകള്‍ ചുമത്തി. ചില മാധ്യമങ്ങള്‍ ഗൂഢാലോചനയില്‍ പങ്കാളികളായി. ആസൂത്രിതമായി കെട്ടിച്ചമച്ച കേസായിരുന്നു ഇതെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

---- facebook comment plugin here -----

Latest