Kerala
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ കലക്ഷന് ആനുപാതികമായി നികുതി അടച്ചിട്ടില്ല; ആദായ നികുതി വകുപ്പ്
242 കോടിയുടെ കലക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്.
കൊച്ചി| മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ കലക്ഷന് ആനുപാതികമായി നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തി ആദായ നികുതി വകുപ്പ്. 242 കോടിയുടെ കലക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് കണ്ടെത്തല്‍. കമ്പനിയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.
ഇന്നലെ സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഉച്ചയോടെ ആരംഭിച്ച പരിശോധന രാത്രി 11.30ഓടെയാണ് അവസാനിച്ചത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന്റെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്.
അതേസമയം സൗബിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാണത്തിന്റെ മറവില്‍ നടന്ന കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, നിര്‍മാതാവ് ഷോണ്‍ ആന്റണി എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.