Connect with us

Kerala

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ഹൃദയാഘാതമാണ് മരണകാരണം

Published

|

Last Updated

കൊച്ചി | പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൈകിട്ട് അഞ്ചിനായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

200ല്‍ ഏറെ മലയാള സിനിമകളിലായി 700ല്‍ അധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്ത് സിനിമകള്‍ക്ക് തിരക്കഥയെഴുതി. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു, ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍, ഇവിടമാണീശ്വര സന്നിധാനം, കാളിദാസന്റെ കാവ്യഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാന്‍ തുടങ്ങിയവ മങ്കൊമ്പിന്റെ പ്രശസ്ത ഗാനങ്ങളില്‍ ചിലതാണ്.

നാടകഗാനങ്ങളിലൂടെയാണ് ഗാനരചനാ രംഗത്തേക്ക് പ്രവേശിച്ചത്. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നീ നിലകളിലും തിളങ്ങി.

 

Latest