National
മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം നിഗംബോധ്ഘട്ടില്‍; പ്രത്യേക സ്ഥലം വേണമെന്ന കോണ്‍ഗ്രസ്സ് ആവശ്യം കേന്ദ്രം നിരസിച്ചു
നാളെ രാവിലെ 11.45നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ന്യൂഡല്‍ഹി | അന്തരിച്ച മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഭൗതികദേഹം സംസ്‌കരിക്കുക നിഗംബോധ്ഘട്ടില്‍. ആഭ്യന്തര മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.
പ്രത്യേക സ്ഥലം വേണമെന്ന കോണ്‍ഗ്രസ്സ് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. നാളെ രാവിലെ 11.45നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ഡല്‍ഹി എന്‍ സി ആറിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ശ്മശാനങ്ങളിലൊന്നാണ് നിഗംബോധ്ഘട്ട്.
---- facebook comment plugin here -----