Kerala
മന്‍മോഹന്‍ സിംഗിന്റെ മരണം; ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കില്ല
കാര്‍ണിവല്‍ കമ്മിറ്റി നടത്താനിരുന്ന എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി
കൊച്ചി | മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മരണത്തില്‍ അനുശോചിച്ച് ഇത്തവണ കൊച്ചി കാര്‍ണിവല്‍ കമ്മിറ്റി നടത്താനിരുന്ന എല്ലാ പുതുവത്സരാഘോഷ പരിപാടികളും റദ്ദാക്കി. ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കില്ലെന്നും സംഘാടകര്‍ തീരുമാനിച്ചു.
കൊച്ചിയിലെ വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിരുന്നു. ഈ പപ്പാഞ്ഞിയെ കത്തിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോടതിയുടെ അനുവാദം ലഭിച്ചതോടെ ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും പപ്പാഞ്ഞിയെ കത്തിക്കാന്‍ തീരുമാനമായിരുന്നു.
വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ആദ്യം പോലീസ് അനുവാദം നല്‍കിയിരുന്നില്ല. കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്.