Connect with us

Manmohan singh

18 ദിവസത്തെ ചികിത്സക്ക് ശേഷം മന്‍മോഹന്‍ സിംഗ് ആശുപത്രിവിട്ടു

പനിയെ തുടര്‍ന്നായിരുന്നു ആശുപത്രി വാസം

Published

|

Last Updated

ന്യൂഡല്‍ഹി | പനിയും മറ്റ് അവശതകളുമായി കഴിഞ്ഞ 18 ദിവസമായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു. ഒക്ടോബര്‍ 13 നായിരുന്നു സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും അവശതയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സിംഗിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത് വലിയ വിവാദമായിരുന്നു.

സിംഗിന്റെ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മാണ്ഡവ്യ വാര്‍ഡിനകത്ത് ഒരു ഫോട്ടോ ഗ്രാഫറേയും കൂട്ടി വന്നതായി മകള്‍ ആരോപിച്ചതോടെയാണ് വിവാദത്തിന് തുടക്കം. രക്ഷിതാക്കള്‍ പ്രായം ചെന്നവരാണെന്നും മൃഗശാലയിലെ കാഴ്ച്ച വസ്തുക്കളല്ലെന്നുമായിരുന്നു സിംഗിന്റെ മകള്‍ വിവാദത്തോട് പ്രതികരിച്ചത്.

 

 

 

Latest