Connect with us

atm robbery attempt

മണ്ണാര്‍ക്കാട് പടക്കം പൊട്ടിച്ച് എ ടി എം കൗണ്ടര്‍ തകര്‍ക്കാന്‍ ശ്രമം

പടക്കം പൊട്ടിയതിനെ തുടര്‍ന്ന് കൗണ്ടറിലെ അലാറം മുഴങ്ങുകയും കൊള്ളക്കെത്തിയയാള്‍ രക്ഷപ്പെടുകയുമായിരുന്നു.

Published

|

Last Updated

പാലക്കാട് | മണ്ണാര്‍ക്കാട് എ ടി എം കൗണ്ടര്‍ പടക്കം പൊട്ടിച്ച് തകര്‍ക്കാന്‍ അജ്ഞാതന്റെ ശ്രമം. ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു ശ്രമം. പടക്കം പൊട്ടിയതിനെ തുടര്‍ന്ന് കൗണ്ടറിലെ അലാറം മുഴങ്ങുകയും കൊള്ളക്കെത്തിയയാള്‍ രക്ഷപ്പെടുകയുമായിരുന്നു.

സൗത്ത് ഇന്ത്യന്‍ ബേങ്കിന്റെ എ ടി എം കൗണ്ടറിലാണ് സംഭവം. പുലര്‍ച്ചെ 2.59ന് മുഖംമൂടിയും ഗ്ലൗസും ധരിച്ചെത്തിയ ഒരാള്‍ എ ടി എം മെഷീന്റെ അടിയില്‍ എന്തോ വെക്കുന്നതും അര മിനുട്ടിനകും ഇയാള്‍ വേഗത്തില്‍ പുറത്തുപോകുന്നതും കാണാം. ഉടനെ പൊട്ടിത്തെറിക്കുന്നതും കൗണ്ടറില്‍ ആകെ പുകപടലം പടരുന്നതും ദൃശ്യങ്ങളിലുണ്ട്.

വിവരമറിഞ്ഞെത്തിയ പോലീസാണ് പടക്കമാണ് പൊട്ടിച്ചതെന്ന് അറിയിച്ചത്. ബേങ്ക് മാനേജരുടെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മൊബൈലിലേക്ക് അലാറം സന്ദേശമെത്തുകയും ചെയ്തു.

Latest