Connect with us

farmers' agitation

പ്രതിഷേധിക്കുന്ന കര്‍ഷകരെ വടിയെടുത്ത് നേരിടാന്‍ ആഹ്വാനം ചെയ്ത് മനോഹര്‍ ലാല്‍ ഘട്ടര്‍

ഇതിന്റെ പേരില്‍ നിങ്ങള്‍ രണ്ടോ മൂന്നോ മാസം ജയിലില്‍ കിടന്നാല്‍ വലിയ നേതാക്കന്മാര്‍ ആവും. ജാമ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും ഘട്ടര്‍ പറയുന്നുണ്ട്

Published

|

Last Updated

ചണ്ഡിഗഢ് | പ്രതിഷേധത്തിലുള്ള കര്‍ഷകര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ പ്രസ്താവന വിവാദത്തില്‍. ആയിരത്തോളം വരുന്ന ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരോട് പ്രതിഷേധത്തിലുള്ള കര്‍ഷകരെ വടിയെടുത്ത് നേരിടാനാണ് ഘട്ടര്‍ ആഹ്വാനം ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇരുപത്തി ഏഴ് സെക്കന്റുള്ള വീഡിയോയിലാണ് ഘട്ടറിന്റെ വിവാദ പരാമര്‍ശമുള്ളത്. വടികളുമായി ഒരു ആയിരം പ്രവര്‍ത്തകര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്ന കര്‍ഷകരെ നേരിടണമെന്നും ബാക്കി നമുക്ക് കാണാം എന്നുമാണ് ഈ വീഡിയോയില്‍ ഇദ്ദേഹം പറയുന്നത്.

.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംയുക്ത കിസാന്‍ മോര്‍ച്ച ഹരിയാന മുഖ്യമന്ത്രിക്കെതിരെ ശക്തമായി രംഗത്തെത്തി. അഹിംസയുടേയും സമാധാനപരമായി പ്രതിഷേധത്തിന്റേയും പാതയില്‍ നീങ്ങുന്ന കര്‍ഷക സമരത്തിനെതിരെ സര്‍ക്കാര്‍ ഹിംസാത്മകമായ ലക്ഷ്യങ്ങളോടെയാണ് നോക്കിക്കാണുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു.

Latest