Connect with us

Kerala

മനോജ് എബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ചുമതലയേറ്റു

പുതിയ ഇന്റലിജന്‍സ് മേധാവി സ്ഥാനമേല്‍ക്കാത്തതിനാല്‍ മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുത്തിരുന്നില്ല.

Published

|

Last Updated

തിരുവനന്തപുരം |  ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. എംആര്‍ അജിത് കുമാറിനെ മാറ്റിയ ഒഴിവിലാണ് മനോജ് എബ്രഹാമിനെ നിയമിച്ചത്. ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് എബ്രഹാം ക്രമസമാധാന ചുമതലകളിലേക്കെത്തുന്നത്. നിയമന ഉത്തരവിറങ്ങിയത് കഴിഞ്ഞ ഞായറാഴ്ചയാണ്. എന്നാല്‍ പുതിയ ഇന്റലിജന്‍സ് മേധാവി സ്ഥാനമേല്‍ക്കാത്തതിനാല്‍ മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുത്തിരുന്നില്ല. ഇന്ന് പി വിജയന്‍ ഇന്റലിജന്‍സ് എഡിജിപിയായി സ്ഥാനമേറ്റെടുത്തതിന്റെ അടിസ്ഥാനത്തിലാണ് മനോജ് എബ്രഹാം പുതി ചുമതല ഏറ്റെടുത്തത്.

പൂര വിവാദവും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഉയര്‍ത്തിയ വിവാദങ്ങള്‍ക്കൊടുവിലാണ് എഡിജിപി എം ആര്‍ അജിത് കുമാറുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.

---- facebook comment plugin here -----