Connect with us

Editors Pick

മനു ഭാക്കറിൻ്റെ ഒളിമ്പിക്‌ മെഡലും നിറംമങ്ങി; നിരവധി പരാതികൾ

ഫ്രാൻസിനായി നാണയങ്ങളും മറ്റ് കറൻസികളും അച്ചടിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള മൊണൈ ഡി പാരീസ് എന്ന കമ്പനിയാണ്‌ പാരീസ്‌ ഒളിമ്പിക്‌സിനുള്ള മെഡലുകൾ തയ്യാറാക്കിയത്‌.

Published

|

Last Updated

ന്ത്യൻ പിസ്റ്റൾ ഷൂട്ടർ താരം മനു ഭാക്കറിൻ്റെ രണ്ട് ഒളിമ്പിക്‌സ്‌ മെഡലുകൾക്കും കേടുപാട്. മനു ഭാക്കറിന് മുൻപ് നിരവധി താരങ്ങള്‍ തങ്ങളുടെ ഒളിമ്പിക്‌സ്‌ മെഡലിന് കേടുപാടുകൾ സംഭവിച്ചതായി വെളിപ്പെടുത്തിയിരുന്നു.

പാരിസ് ഒളിംപിക്സിൽ നേടിയ മെഡൽ നിറംമങ്ങുന്നത്‌ സൂചിപ്പിച്ച്‌ പല താരങ്ങളും സമൂഹമാധ്യമങ്ങളിൽ ഫോട്ടോകളടക്കം പോസ്റ്റ് ചെയ്തിരുന്നു. ഇതിന്പിന്നാലെയാണ്‌ മനു ഭാക്കറും തൻ്റെ മെഡലും നിറംമങ്ങിയതായി വെളിപ്പെടുത്തിയത്‌. ഇതോടെ ഒളിമ്പിക്‌സ്‌ മെഡലുകളുടെ ഗുണനിലവാരത്തില്‍ ചോദ്യമുയർന്നിട്ടുണ്ട്‌.

പരാതി ഉന്നയിച്ചതോടെ മനു ഭാക്കറിന് പാരീസ് ഒളിമ്പിക്സിൽ ലഭിച്ച രണ്ട് വെങ്കല മെഡലുകൾ പകരം സമാനമായ മോഡലുകൾ നൽകാൻ സാധ്യതയുണ്ട്. ഇക്കാര്യം അന്തരാഷ്‌ട്ര ഒളിമ്പിക്‌സ്‌ അസോസിയേഷൻ അവരെ അറിയിച്ചതായാണ്‌ വിവരം. ഫ്രാൻസിനായി നാണയങ്ങളും മറ്റ് കറൻസികളും അച്ചടിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള മൊണൈ ഡി പാരീസ് എന്ന കമ്പനിയാണ്‌ പാരീസ്‌ ഒളിമ്പിക്‌സിനുള്ള മെഡലുകൾ തയ്യാറാക്കിയത്‌. പരാതി ഉയർന്ന മെഡലുകൾ ഇവർ മാറ്റിനൽകുമെന്ന്‌ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അറിയിച്ചു.

പാരീസിൽ നടന്ന 2024 ഒളിമ്പിക്, പാരാലിമ്പിക് മെഡലുകളിൽ ഐക്കണിക് ഈഫൽ ടവറിൻ്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. 5,084 സ്വർണ്ണം, വെള്ളി, വെങ്കല മെഡലുകലാണ്‌ ഒളിമ്പിക്‌സിനായി തയ്യാറാക്കിയത്‌. ആഡംബര ആഭരണ, വാച്ച് സ്ഥാപനമായ ചൗമെറ്റ് (എൽവിഎംഎച്ച് കൂട്ടായ്മയുടെ ഭാഗം) ആണ് ഇവ രൂപകൽപ്പന ചെയ്‌തത്‌.

സ്വാതന്ത്ര്യാനന്തരം ഒളിമ്പിക്സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്‌ മനു ഭാക്കർ. വ്യക്തിഗത 10 മീറ്റർ എയർ പിസ്റ്റളിലും സരബ്ജോത് സിങ്ങിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിലുമാണ്‌ 22കാരി ഇരട്ട വെങ്കലം നേടിയത്‌.

Latest