National
സില്‍ക്യാരയില്‍ റാറ്റ് ഹോള്‍ സംഘത്തിന്റെ മാനുവല്‍ ഡ്രില്ലിംഗ് തുടങ്ങി
രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്താനായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര സ്ഥലത്തെത്തിയിട്ടുണ്ട്
ഡെറാഡൂണ്‍ | ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി മാനുവല്‍ ഡ്രില്ലിംഗ് ആരംഭിച്ചു. ഇതിനായി റാറ്റ്-ഹോള്‍ ഖനിത്തൊഴിലാളികളുടെ ആറംഗ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ സ്ഥാപിക്കുന്ന 800-എംഎം വ്യാസമുള്ള പൈപ്പുകളിലൂടെ അകത്തുകയറി അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തൊഴിലാളികള്‍ കുടുങ്ങിയ സ്ഥലത്തേക്കുള്ള പാത സുഗമമാക്കുകയാണിവര്‍.ഹെല്‍മറ്റ്, യൂണിഫോം, മുഖംമൂടി, കണ്ണട എന്നിവ ധരിച്ചാണ് റാറ്റ്-ഹോള്‍ ഖനിത്തൊഴിലാളികള്‍ പൈപ്പുകള്‍ക്കുള്ളില്‍ പോകുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്താനായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും, ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയും അദ്ദേഹം അന്വേഷിച്ചു. തൊഴിലാളികളുടെ ആരോഗ്യസ്ഥിതി മണിക്കൂര്‍ ഇടവിട്ട് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് റോബോട്ടിക്സ് എക്സ്പെര്‍ട്ട് മിലിന്ദ് രാജ് പറഞ്ഞു.സില്‍ക്യാര ടണലിലെ നിര്‍മ്മാണ ജോലിക്കിടെ 41 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് 16 ദിവസമായി.