Connect with us

From the print

നിയമ ബിരുദ സിലബസിൽ മനുസ്മൃതി: പിന്മാറി സർവകലാശാല

സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താനുള്ള നിർദേശം ഡൽഹി സർവകലാശാലാ വൈസ് ചാൻസലർ നിരസിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.

Published

|

Last Updated

ന്യൂഡൽഹി | പ്രതിഷേധം ശക്തമായതിന് പിന്നാലെ നിയമ ബിരുദ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ച് ഡൽഹി സർവകലാശാല. സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താനുള്ള നിർദേശം ഡൽഹി സർവകലാശാലാ വൈസ് ചാൻസലർ നിരസിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. അക്കാദമിക് കൗൺസിൽ ഇത്തരത്തിലുള്ള നിർദേശത്തിന് അംഗീകാരം നൽകില്ല. കഴിഞ്ഞ ദിവസം തന്നെ വൈസ് ചാൻസലർ നിർദേശം നിരസിച്ചിരുന്നു. ഭരണഘടനയുടെ യഥാർഥ ആത്മാവിനെ ഉയർത്തിപ്പിടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
നിയമ ബിരുദ പ്രോഗ്രാമിന്റെ ജൂറിസ്പ്രൂഡൻസ് (ലീഗൽ മെത്തേഡ്) എന്ന പേപ്പറിന് കീഴിൽ മനുസ്മൃതി അവതരിപ്പിക്കാനാണ് സർവകാലാശാല നീക്കം നടത്തിയത്. ആഗസ്റ്റിൽ ആരംഭിക്കുന്ന അക്കാദമിക് സെഷനിൽ വി- അനലിറ്റിക്കൽ പോസിറ്റിവിസം എന്ന യൂനിറ്റിലാണ് “മനുസ്മൃതി മേധാതിഥിയുടെ മനുഭാഷയിലൂടെ’ എന്ന ജി എൻ ഝായുടെ പുസ്തകം വായനക്കായി നിർദേശിച്ചിരുന്നത്.

സർവകലാശാലയിലെ അധ്യാപക സംഘടന തന്നെ ഇതിനെതിരെ രംഗത്തെത്തിയതോടെ വിഷയം പുനരവലോകനം ചെയ്യുമെന്ന് ഡൽഹി സർവകലാശാല വ്യക്തമാക്കിയിരുന്നു. ഇന്നലെ ചേർന്ന അക്കാദമിക കൗൺസിൽ യോഗത്തിലാണ് വൈസ് ചാൻസലർ നിർദേശം തള്ളിയത്.

Latest