Connect with us

Kerala

എസ് എസ് എല്‍ സി പാസ്സായ പല കുട്ടികള്‍ക്കും വായനയും എഴുത്തും അറിയില്ല: മന്ത്രി സജി ചെറിയാന്‍

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം കുറഞ്ഞതിനാല്‍ കുട്ടികള്‍ക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായി.

Published

|

Last Updated

ആലപ്പുഴ | എസ് എസ് എല്‍ സിയില്‍ എല്ലാവരെയും പാസ്സാക്കുന്ന പ്രവണതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. എസ് എസ് എല്‍ സി പാസ്സായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന് ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.

മുമ്പൊക്കെ എസ് എസ് എല്‍ സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാവരും ജയിക്കുമെന്നതാണ് സ്ഥിതി. ഇനി ആരെങ്കിലും തോറ്റാല്‍ അത് സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങുകയും ചെയ്തു. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സര്‍ക്കാറിന് നല്ല കാര്യമെന്നും മന്ത്രി പറഞ്ഞു.

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം കുറഞ്ഞതിനാല്‍ കുട്ടികള്‍ക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായിട്ടുണ്ട്. ഈ പ്രവണതകള്‍ നല്ലതല്ല. ഇതിലെല്ലാം നിലവിലെ വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

Latest