Uae
അഡ്നോക് ലോ എമിഷൻ പ്രകൃതി വാതക പദ്ധതിയിൽ നിരവധി കമ്പനികൾ
പങ്കാളികളെയും നിക്ഷേപകരെയും ശൈഖ് മുഹമ്മദ് സ്വീകരിച്ചു
അബൂദബി | റുവൈസിൽ വരുന്ന ലോ എമിഷൻ ദ്രവീകൃത പ്രകൃതി വാതക പദ്ധതിയിൽ പങ്കാളികളും നിക്ഷേപകരുമായി നിരവധി അന്താരാഷ്ട്ര കമ്പനികൾ. വ്യവസായ പ്രമുഖരായ ബി പി, മിത്സുയി & കോ., ഷെൽ, ടോട്ടൽ എനർജീസ് എന്നിവയുമായാണ് അബൂദബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) കരാറിൽ ഒപ്പുവച്ചത്. 60 ശതമാനം ഓഹരികൾ അഡ്നോക് നിലനിർത്തും.
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ശുദ്ധ ഊർജ പദ്ധതിയായ റുവൈസ് എൽ എൻ ജി പ്രോജക്ട്, അൽ ദഫ്്റ റുവൈസ് ഇൻഡസ്ട്രിയൽ സിറ്റിയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്
കരാറിൽ ഒപ്പുവെച്ച കമ്പനി പ്രതിനിധികളെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ സ്വീകരിച്ചു. കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്്യാൻ, മന്ത്രിയും അഡ്നോക് എം ഡിയും സി ഇ ഒയുമായ ഡോ. സുൽത്താൻ അഹ്്മദ് അൽ ജാബർ എന്നിവരുടെ സാന്നിധ്യത്തിൽ അൽ ശാതി പാലസിലായിരുന്നു സ്വീകരണം.
ഊർജ മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ശുദ്ധ ഊർജ പദ്ധതികളിൽ നിക്ഷേപിക്കുന്നതിനുള്ള യു എ ഇയുടെ പ്രതിബദ്ധത ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു.