Connect with us

Kerala

സി പി എം പോളിറ്റ് ബ്യൂറോയില്‍ നിരവധി പുതുമുഖങ്ങള്‍ എത്തിയേക്കും

17 പിബി അംഗങ്ങളില്‍ ഏഴ് പേര്‍ 75 വയസ് പ്രായപരിധി കടന്നവരാണ്

Published

|

Last Updated

തിരുവനന്തപുരം | 24- ാം പാര്‍ട്ടി കോണ്‍ഗ്രസ്സോടെ സി പി എം പോളിറ്റ് ബ്യൂറോയില്‍ നിരവധി പുതുമുഖങ്ങള്‍ എത്തിയേക്കും. പ്രായപരിധി മാനദണ്ഡ പ്രകാരം 17 പിബി അംഗങ്ങളില്‍ ഏഴ് പേര്‍ 75 വയസ് പ്രായപരിധി കടന്നവരാണ്.

തമിഴ്‌നാട് മധുരയില്‍ രണ്ടു മുതല്‍ ആറു വരെയാണ് 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പി ബി കോ ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, തമിഴ് മുന്‍ സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍, ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവര്‍ക്കാണ് 75 വയസ് കഴിഞ്ഞത്. പാര്‍ട്ടിയുടെ രാജ്യത്തെ ഏക മുഖ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ തവണത്തേത് പോലെ പിണറായി വിജയന് ഇത്തവണയും ഇളവ് കിട്ടിയേക്കും.

ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിഞ്ഞാല്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ളെ, സി ഐ ടി യു ദേശീയ സെക്രട്ടറി എ ആര്‍ സിന്ധു, തമിഴ്‌നാട്ടിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് യു വാസുകി, കെ കെ ശൈലജ എന്നിവരില്‍ ആരെങ്കിലുമാവും പിബിയില്‍ എത്തുക.

കിസാന്‍ സഭാ നേതാവ് വിജു കൃഷ്ണന്‍, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം, ബംഗാളില്‍ നിന്നുള്ള മുന്‍ എം പി അരുണ്‍കുമാര്‍ എന്നിവരുടെ പേര് പി ബി പട്ടികയുടെ ചര്‍ച്ചയിലുണ്ട്. കേരളത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ തീരുമാനിച്ചാല്‍ കെ രാധാകൃഷ്ണന്‍, തോമസ് ഐസക് എന്നിവരും പരിഗണനയിലുണ്ടാകും.

ജനറല്‍ സെക്രട്ടറിയാകാന്‍ എം എ ബേബി, ആന്ധ്രാപ്രദേശ് മുന്‍ സംസ്ഥാന സെക്രട്ടറി ബി വി രാഘവലു, കിസാന്‍ സഭാ നേതാവ് അശോക് ധാവ്‌ളെ, ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലീം, തപന്‍സെന്‍ എന്നീ പേരുകള്‍ പരിഗണിനയിലുണ്ട്.

 

Latest