Kuwait
കുവൈത്തില്‍ സുരക്ഷാ പരിശോധന തുടരുന്നു; നിരവധി പേര്‍ അറസ്റ്റില്‍
പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.
കുവൈത്ത് സിറ്റി | കുവൈത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ ഏരിയകളില്‍ ഇന്നലെ നടത്തിയ സുരക്ഷാ പരിശോധനയില്‍ നിരവധി നിയമലംഘകര്‍ അറസ്റ്റിലായി. ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വതിലായിരുന്നു പരിശോധന. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.
കുവൈത്തില്‍ നിന്നും താമസ നിയമ ലംഘകരെ നാടുകടത്തുന്നതിന്ന് ബന്ധപ്പെട്ട അധികാരികളെ ചുമതല പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസമ്പര്‍ക്കവിഭാഗം അറിയിച്ചു. താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിന് വേണ്ടി ആരംഭിച്ച സുരക്ഷാപരിശോധന കുവൈത്തിന്റെ എല്ലാഭാഗങ്ങളിലും തുടരുകയാണന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----