Connect with us

Kerala

പെണ്ണ്പിടിയനായിരുന്ന മഹേശന്റെ പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്തത്; വിവാദ പ്രസംഗവുമായി വെള്ളാപ്പള്ളി

കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടുയള്ളവരെ പ്രതി ചേര്‍ത്ത് പുതിയ കേസെടുക്കാന്‍ അടുത്തിടെ കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്

Published

|

Last Updated

ആലപ്പുഴ  \ ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി മുന്‍ യൂണിറ്റ് സെക്രട്ടറിക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസംഗം വിവാദത്തില്‍. ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശനെയാണ് വെള്ളാപ്പള്ളി പൊതുവേദിയില്‍ അവഹേളിച്ചത്. പെണ്ണുപിടിയനായിരുന്ന മഹേശന്റെ പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്തവയാണെന്നും കോടിക്കണിക്കന് രൂപയാണ് പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടുയള്ളവരെ പ്രതി ചേര്‍ത്ത് പുതിയ കേസെടുക്കാന്‍ അടുത്തിടെ കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആത്മഹത്യ പ്രേരണക്കും ഗൂഢാലോചനക്കും മാരാരിക്കുളം പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി നേതൃത്വം രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചു കൂട്ടിയത്.തന്നെയും മകനെയും യോഗ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗുഢോലചനയുടെ ഭാഗമാണ് പുതിയ കേസെന്ന് വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശന്‍ പ്രസംഗത്തിലുടനീളം കെകെ മഹേശനെ വ്യക്തിപരമായി അപമാനിക്കാനാണ് ശ്രമിച്ചത്. അഴിമതിക്കേസില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തതിന് താന്‍ എന്തു പിഴച്ചും എന്നും വെള്ളാപ്പളളി ചോദിച്ചു.

 

Latest