Connect with us

Kerala

ഛത്തിസ്ഗഢില്‍ മാവോ ആക്രമണം; ഐ ഇ ഡി സ്‌ഫോടനത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

തിരുവനന്തപുരം പാലോട് സ്വദേശി ആര്‍ വിഷ്ണു (35) ആണ് മരിച്ച മലയാളി. ശൈലേന്ദ്ര (29) യാണ് മരണപ്പെട്ട മറ്റൊരാള്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി ആര്‍ വിഷ്ണു (35) ആണ് മരിച്ച മലയാളി. ശൈലേന്ദ്ര (29) യാണ് മരണപ്പെട്ട മറ്റൊരാള്‍.

സി ആര്‍ പി എഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. ഇദ്ദേഹം സഞ്ചരിച്ച ട്രക്കും ശൈലേന്ദ്ര യാത്ര ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളും ഐ ഇ ഡി സ്‌ഫോടനത്തില്‍ പെടുകയായിരുന്നു. സുഖ്മയില്‍ വച്ചാണ് സംഭവം.

കൂടുതല്‍ സേന സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്നും മാവോയിസ്റ്റുകളെ തിരഞ്ഞുവരികയാണെന്നും പോലീസ് അറിയിച്ചു. ചത്തിസ്ഗഢില്‍ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ നടത്തുന്ന സേനക്ക് വന്‍ ഭീഷണിയാണ് ഐ ഇ ഡി ബോംബുകളെന്ന് വിദഗ്ധര്‍ പറയുന്നു. വനപാതക്കരികിലെ മരങ്ങളിലാണ് ഇത്തരം ബോംബുകള്‍ പലപ്പോഴും ഒളിപ്പിച്ച് വെക്കാറുള്ളത്. ഇത് കണ്ടുപിടിക്കുക സൈന്യത്തെ സംബന്ധിച്ച് ദുഷ്‌കരമാണ്.

Latest