Connect with us

National

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു

ബിജാപുരിലെ ബെദ്രേ-കുത്രു റോഡിലായിരുന്നു സംഭവം.

Published

|

Last Updated

റായ്പൂര്‍ | ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒമ്പത് സൈനികര്‍ക്ക് വീരമൃത്യു.മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.ബിജാപുരിലെ ബെദ്രേ-കുത്രു റോഡിലായിരുന്നു സംഭവം.

റോഡില്‍ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ച് സുരക്ഷാ സൈനികരുടെ വാഹനം തകര്‍ന്നാണ് അപകടം സംഭവിച്ചത്.

മാവോയിസ്റ്റുകള്‍ക്ക് വന്‍ സ്വാധീനമുള്ള ജില്ലയാണ് ബീജാപൂര്‍. സ്ഫോടനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Latest