Connect with us

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ പത്ത് പോലീസുകാർക്ക് വീരമൃത്യു. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. ദന്തേവാഡ ജില്ലയിലെ അരൻപൂരിലാണ് ഐ ഇ ഡി സ്ഫോടനമുണ്ടായത്. മാവോയിസ്റ്റ് വിരുദ്ധ ഓപറേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിസ്ട്രിക്ട് റിസർവ് ഗാർഡ് വിഭാഗത്തിൽപെട്ട പോലീസുകാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നക്സലുകൾ റോഡരികിൽ സ്ഥാപിച്ച ഐ ഇ ഡി പൊട്ടി തകരുകയായിരുന്നു.

വീഡിയോ കാണാം

Latest