Connect with us

National

മാവോയിസ്റ്റ് ബന്ധം; ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

തെലുങ്ക് കവി വരവര റാവുവിന്റെ മരുമകന്‍ എന്‍. വേണുഗോപാലിന്റെ വസതിയില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതായാണ് വിവരം.

Published

|

Last Updated

ഹൈദരാബാദ്| ഹൈദരാബാദിലെ വിവിധ ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാപക പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്. തെലുങ്ക് കവി വരവര റാവുവിന്റെ മരുമകന്‍ എന്‍. വേണുഗോപാലിന്റെ വസതിയില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതായാണ് വിവരം. ഹിമായത്‌നഗറിലെ വേണുഗോപാലിന്റെ വസതിയിലാണ് പരിശോധന.

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരുടെ സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. വരവര റാവുവിന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് എന്‍ഐഎ വേണുഗോപാലിന്റെ വസതിയില്‍ പരിശോധന നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വരവര റാവു നേരത്തെ അറസ്റ്റിലായിരുന്നു.

എല്‍ബി നഗറിലെ റോക്ക് ടൗണ്‍ കോളനിയിലെ താമസക്കാരന്‍ രവി ശര്‍മ്മയുടെ വീട്ടിലും സമാനമായ റെയ്ഡ് നടക്കുന്നുണ്ട്. ശര്‍മ്മയില്‍ നിന്ന് മൊബൈലും പഴയ സാഹിത്യങ്ങളും ലഘുലേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

 

 

 

 

---- facebook comment plugin here -----

Latest