Kerala
മാവോയിസ്റ്റ് ബന്ധം: പ്രഫസര്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി
ദില്ലി സര്‍വകലാശാലക്ക് കീഴിലെ രാം ലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് അറസ്റ്റ് ചെയ്തത്.
മുംബൈ | മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ദില്ലി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് രോഹിത് ഡിയോ, ജസ്റ്റിസ് അനില്‍ പന്‍സാരെ എന്നിവരാണ് സായിബാബയെ കുറ്റവിമുക്തനാക്കിയത്.
ദില്ലി സര്‍വകലാശാലക്ക് കീഴിലെ രാം ലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് അറസ്റ്റ് ചെയ്തത്. 2012 ല്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു കേസ്. ഗച്ച്‌റോളിയിലെ പ്രത്യേക കോടതി 2017 ല്‍ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
പോളിയോ ബാധിതനായി ഇരുകാലുകളും തളര്‍ന്ന സായിബാബയെ വിട്ടയക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.