Kerala
വയനാട് പേരിയയില്‍ മാവോയിസ്റ്റ് വെടിവെപ്പ്; സ്ഥലത്ത് വന്‍ പോലീസ് സന്നാഹം
കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സേന വനത്തിലേക്ക്

മാനന്തവാടി | വയനാട്ടില്‍ മാവോയിസ്റ്റ് സംഘവും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. തലപ്പുഴ പേരിയ മേഖലയിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍തോതില്‍ പോലീസുകാരെ വിന്യസിച്ചു. കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സേനയും വനത്തിലേക്ക് തിരിച്ചു.
നാലുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് പരുക്കേറ്റിട്ടില്ലെന്നാണ് സൂചന. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവരില്‍ ഒരാള്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് സംശയിക്കുന്നു.
കണ്ണൂര്‍-വയനാട് അതിര്‍ത്തികളിലെ ആശുപത്രികളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെടിയേറ്റയാള്‍ ചികിത്സക്ക് എത്തിയാല്‍ പിടികൂടുകയാണ് ലക്ഷ്യം.
---- facebook comment plugin here -----