Connect with us

mavoist leader

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് നേതാവും ഭാര്യയും അറസ്റ്റില്‍

പിടിയിലായത് ഒരു കോടി രൂപ പോലീസ് തലക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവ്‌

Published

|

Last Updated

റാഞ്ചി | ഒരു കോടിയോളം രൂപ പോലീസ് തലക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവ് ജാര്‍ഖണ്ഡില്‍ അറസ്റ്റില്‍. സി പി ഐ (മാവോയിസ്റ്റ്) കിഴക്കന്‍ മേഖലാ ബ്യൂറോ സെക്രട്ടറിയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ ബംഗാള്‍ സ്വദേശി പ്രശാന്ത് ബോസാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും മാവോയിസ്റ്റ് പ്രവര്‍ത്തകയുമായ ഷീലയും അറസ്റ്റിലായിട്ടുണ്ട്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായ ബോസ് ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നതായും സരന്ദ വനങ്ങളില്‍ നിന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

 

 

 

Latest