Connect with us

Kerala

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; സായുധ സംഘം വീട്ടില്‍ നിന്നും ഭക്ഷണം ശേഖരിച്ച് മടങ്ങി

മൊബൈലും ഫോണ്‍, ലാപ് ടോപ് എന്നിവ റീചാര്‍ജ് ചെയ്തതായും ജോണി പറഞ്ഞു.

Published

|

Last Updated

കല്‍പ്പറ്റ |  വയനാട്ടിലെ തലപ്പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ വൈകീട്ടോടെ അഞ്ചംഗ മാവോയിസ്റ്റ് സംഘം വീട്ടിലെത്തി ഭക്ഷണവുമായി മടങ്ങിയതായി വീട്ടുടമ ജോണി മാധ്യമങ്ങളോട് പറഞ്ഞു. സംഘം ആയുധധാരികളായിരുന്നു. കമ്പമലയുമായി ബന്ധപ്പെട്ട് പത്രവാര്‍ത്തകളും വീട്ടില്‍ നിന്ന് ശേഖരിച്ചു. മൊബൈലും ഫോണ്‍, ലാപ് ടോപ് എന്നിവ റീചാര്‍ജ് ചെയ്തതായും ജോണി പറഞ്ഞു.

കമ്പമലയില്‍ കെഎഫ്ഡിസി ഓഫീസ് മാവോയിസ്റ്റ് സംഘം അടിച്ച് തകര്‍ത്തിരുന്നു. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് തലപ്പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത്.

ഓഫീസ് അക്രമം നടത്തിയ സംഘത്തില്‍ സിപി മൊയ്തീന്‍, സന്തോഷ്, മനോജ് എന്നിവരും കൂട്ടത്തില്‍ ഉണ്ടായതായി പോലീസ് സംശയിക്കുന്നുണ്ട്.മാവോയിസ്റ്റ് നേതാക്കള്‍ പ്രദേശത്ത് ഉള്ളതായി വ്യാഴാഴ്ച പൊലീസ് സ്ഥിരീകരിച്ചിരുന്നു.