Connect with us

Kerala

വയനാട്ടില്‍ അറസ്റ്റിലായ മാവോയിസ്റ്റുകള്‍ റിമാന്‍ഡില്‍

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടില്‍ അറസ്റ്റിലായ മാവോയിസ്റ്റുകളെ കോടതി ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു. കര്‍ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നയാളുമായ ബി ജി കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

ഇന്നലെ തീവ്രവാദ സ്‌ക്വാഡാണ് കൃഷ്ണമൂര്‍ത്തിയെയും സാവിത്രിയെയു അറസ്റ്റ് ചെയ്തിരുന്നത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് വച്ചായിരുന്നു അറസ്റ്റ്. ബി ജി കൃഷ്ണമൂര്‍ത്തി കേരളത്തിലെ മാവോയിസ്റ്റ് സംഘത്തലവനാണ്.

Latest