Connect with us

National

ഛത്തീസ്ഗഡ് എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു; ആര്‍ക്കും പരിക്കില്ല

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചത്തീസ്ഗഡിലെ എംഎല്‍എമാരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നെന്ന് പൊലീസ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഛത്തീസ്ഗഡിലെ ബിജാപൂരില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

പഞ്ചായത്ത് അംഗം പാര്‍വതി കശ്യപിനൊപ്പം കോണ്‍ഗ്രസ് എംഎല്‍എ വിക്രം മാണ്ഡവി യാത്ര ചെയ്യുന്നതിനിടെയാണ് മാവോയിസ്റ്റുകള്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചത്തീസ്ഗഡിലെ എംഎല്‍എമാരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2019-ഏപ്രിലില്‍ ദന്തേവാഡ മേഖലയില്‍ മാവോയിസ്റ്റുകള്‍ വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമ മാണ്ഡവി കൊല്ലപ്പെട്ടിരുന്നു.മാവോയിസ്റ്റ് സ്വാധീനമുള്ള ബസ്തര്‍ മേഘലയിലെ ദേശീയ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം.