Kerala
വയനാട്ടിലെ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളെത്തി; പോസ്റ്റര്‍ പതിച്ചു, ലഘുലേഖ വിതരണം ചെയ്തു
നാല് മാവോയിസ്റ്റുകളാണ് ആയുധങ്ങളുമായി കോളനിയിലെത്തുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തത്.
മാനന്തവാടി | തൊണ്ടര്‍നാടിലെ അരിമല ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തി പോസ്റ്ററുകള്‍ ഒട്ടിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തതായി വിവരം. കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയാണ് മാവോയിസ്റ്റ് സംഘമെത്തിയതായി പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാല് മാവോയിസ്റ്റുകളാണ് ആയുധങ്ങളുമായി കോളനിയിലെത്തുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തത്. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. സി പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലുള്ളതാണ് ലഘുലേഖകളും പോസ്റ്ററുകളും.
കോളനിയില്‍ നിന്ന് മടങ്ങുന്നതിനിടെ വീട്ടിലുണ്ടായിരുന്ന പലചരക്ക് സാധനങ്ങള്‍ സംഘം എടുത്തുകൊണ്ടുപോയതായും ശശിയുടെ പരാതിയിലുണ്ട്.