Connect with us

Kannur

വാഹനാപകടം; മാപ്പിളപ്പാട്ട് ഗായകന്‍ മരിച്ചു

ഇരിട്ടിയിലെ പുന്നാട് ആണ് സംഭവം. ഉളിയില്‍ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്.

Published

|

Last Updated

കണ്ണൂര്‍ | വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകന്‍ മരിച്ചു. ഇരിട്ടിയിലെ പുന്നാട് ആണ് സംഭവം. ഉളിയില്‍ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാര്‍ക്കും പരുക്കേറ്റു. കാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയില്‍ നിന്നും അഗ്‌നിശമനസേന എത്തിയാണ് പുറത്തെടുത്തത്.

ഗുരുതരമായി പരുക്കേറ്റ ഫൈജാസിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest