Connect with us

Kerala

മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. 

Published

|

Last Updated

കോഴിക്കോട് | പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 85 വയസ്സായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും ആസ്വാദകമനസ്സുകളിൽ ചിരപ്രതിഷ്‌ഠ നേടിയ ഗായികയായിരുന്നു റംല ബീഗം.

ആ​ല​പ്പു​ഴ സ​ക്ക​റി​യ ബ​സാ​റി​ല്‍ ഹു​സൈ​ന്‍ യൂ​സ​ഫ് യ​മാ​ന- മ​റി​യം ബീ​വി (ഫ​റോ​ക്ക് പേ​ട്ട) ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​യി 1946 ന​വം​ബ​ര്‍ മൂ​ന്നി​ന് ജ​നനം.  ഏഴു വയസ്സുമുതൽ ആലപ്പുഴയിൽ അമ്മാവൻ സത്താർ ഖാന്റെ ആസാദ്‌ മ്യൂസിക്‌ ക്ലബ്ബിലെ പ്രധാന ഗായികയായിരുന്നു. പട്ടാണി കുടുംബത്തിലായതിനാൽ ഹിന്ദിയോടായിരുന്നു പ്രിയം. അതുകൊണ്ട് തന്നെ ചെറുപ്പത്തിൽ പാടിയത് ഏറെയും ഹിന്ദി ഗാനങ്ങളാണ്.

വിവാഹിതയായ ശേഷം 1963 മുതലാണ്‌ കഥാപ്രസംഗ രംഗത്തേക്കും മാപ്പിളപ്പാട്ടിലേക്കും ചുവടുവെച്ചത്. കാഥികൻ വി സാംബശിവന്റെ തബലിസ്റ്റായിരുന്ന അബ്ദുൾസലാമായിരുന്നു ഭർത്താവ്‌.  അദ്ദേഹമാണ്‌ റംലയെ മലയാളവും കഥാപ്രസംഗവും മാപ്പിളപ്പാട്ടുമെല്ലാം പഠിപ്പിച്ചത്‌.

റംല ബീഗം ഇതുവരെ 23 കഥാപ്രസംഗം അവതരിപ്പിച്ചു. ഇസ്ലാമിക ചരിത്രമായിരുന്നു ഇതിൽ 20 എണ്ണവും. ഹു​സ്നു​ല്‍ ജ​മാ​ല്‍ ബ​ദ്​​റു​ല്‍ മു​നീ​ര്‍ ക​ഥാ​പ്ര​സം​ഗ​മാ​ണ് ഏ​റെ ശ്ര​ദ്ധേ​യം. ഇ​സ്​​ലാ​മി​ക ക​ഥ​ക​ള്‍ക്ക് പു​റ​മെ ഓ​ട​യി​ല്‍നി​ന്ന്, ശാ​കു​ന്ത​ളം, ന​ളി​നി എ​ന്നീ ക​ഥ​ക​ളും ക​ഥാ​പ്ര​സം​ഗ രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

അഞ്ഞൂറോളം ഓഡിയോ കാസറ്റിലും 35 എച്ച്‌എംവി റെക്കോഡിലും പാടി. മലബാറിൽ ആദ്യം പരിപാടിക്ക്‌ വരുന്നത്‌ കോഴിക്കോട്‌ പരപ്പിൽ സ്‌കൂളിലേക്കാണ്‌. അന്ന്‌ ബാബുരാജിനെ പരിചയപ്പെട്ടു. ബാബുരാജിന്റെ മെഹ്‌ഫിൽ കൂട്ടായ്‌മകളിലും പാടിയിട്ടുണ്ട്‌. പിന്നീട്‌ വി എം കുട്ടിയുടെ ട്രൂപ്പിലും സ്ഥിരമായി. 2005 മുതൽ കോഴിക്കോട്ട്‌ താമസമാക്കി.

കേരള സംഗീത നാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ.എം.സി.സി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇതിന് പുറമെ പുറമെ ഗള്‍ഫില്‍നിന്നു വേറെയും നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി.

Latest