International
മാര്‍ച്ച് 25 ലോക വംശഹത്യാ ദിനമായി പ്രഖ്യാപിക്കണം; യു എന്നിനു മുന്നില്‍ ആവശ്യമുന്നയിച്ച് ബംഗ്ലാദേശ്
2017 മുതല്‍, ഈ ദിവസം ബംഗ്ലാദേശ് വംശഹത്യാ ദിനമായി ആചരിച്ചു വരികയാണ്. ഇത് ലോക വംശഹത്യാ ദിനമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
കൊല്‍ക്കത്ത| മാര്‍ച്ച് 25 ലോക വംശഹത്യാ ദിനമായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടതായി ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ആന്‍ഡലിബ് ഏലിയാസ്. 2017 മുതല്‍, ഈ ദിവസം ബംഗ്ലാദേശ് വംശഹത്യാ ദിനമായി ആചരിച്ചു വരികയാണ്. ഇത് ലോക വംശഹത്യാ ദിനമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
അതിനിടെ, 1971 ല്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ കൂട്ടക്കൊല വംശഹത്യയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ സെക്യുലര്‍ ബംഗ്ലാദേശിന്റെ സ്വിറ്റ്സര്‍ലന്‍ഡ് ചാപ്റ്റര്‍ ജനീവയിലെ യു എന്‍ കെട്ടിടത്തിന് മുന്നിലുള്ള ബ്രോക്കണ്‍ ചെയര്‍ സ്‌ക്വയറില്‍ പ്രകടനം നടത്തി. 1971-ല്‍ പാകിസ്ഥാന്‍ നടത്തിയ വംശഹത്യക്കെതിരെ നീതി തേടിയും അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരത്തിനുമായി യൂറോപ്പില്‍ നിന്നുള്ള 25 ബംഗ്ലാദേശി പ്രവാസികള്‍ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിന് മുന്നില്‍ ഒത്തുകൂടി.
ബംഗാളി ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ധാക്കയില്‍ ‘ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റ്’ ആരംഭിച്ച 1971 മാര്‍ച്ച് 25-ന് രാത്രി പാക്കിസ്ഥാന്‍ സൈന്യം നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ 2017 മുതലാണ് ബംഗ്ലാദേശ് ‘വംശഹത്യാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.