Connect with us

Kozhikode

ഹെലന്‍ കെല്ലര്‍ അവാര്‍ഡ് ജേതാവിന് മര്‍കസിന്റെ ആദരവ്

ഭിന്നശേഷി രംഗത്ത് ഫാറൂഖ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അര്‍ഹിച്ച അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയതെന്നും കാന്തപുരം.

Published

|

Last Updated

കോഴിക്കോട് | ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള 2023 ലെ ഹെലന്‍ കെല്ലര്‍ അവാര്‍ഡ് കരസ്ഥമാക്കിയ മര്‍കസ് പൂര്‍വ വിദ്യാര്‍ഥി കെ കെ z മര്‍കസ് ആദരിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉപഹാരം നല്‍കി.

ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരം ഒരുക്കുകയും സ്വയം തൊഴിലിന് സജ്ജമാക്കുകയും ചെയ്യുന്നവരെയാണ് ഓരോ വര്‍ഷവും ഹെലന്‍ കെല്ലര്‍ അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഭിന്നശേഷി സംഘടനയായ എന്‍ സി പി ഇ ഡിയും ആഗോള സാങ്കേതിക സ്ഥാപനമായ എല്‍ ടി ഐ മൈന്‍ഡ് ട്രീ യും സംയുക്തമായി നല്‍കുന്ന അവാര്‍ഡില്‍ ‘ഭിന്നശേഷിക്കാരിലെ മാതൃകാ വ്യക്തിക്ക്’ നല്‍കുന്ന പുരസ്‌കാരമാണ് ഉമറുല്‍ ഫാറൂഖിനെ തേടിയെത്തിയത്.

ഭിന്നശേഷി രംഗത്ത് ഫാറൂഖ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അര്‍ഹിച്ച അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയതെന്നും ഗ്രാന്‍ഡ് മുഫ്തി അഭിപ്രായപ്പെട്ടു. മര്‍കസ് പൂര്‍വ വിദ്യാര്‍ഥി എന്ന നിലയില്‍ ഫാറൂഖിന്റെ ഈ നേട്ടം അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ബോര്‍ഡിംഗില്‍ താമസിച്ച് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ ഫാറൂഖ് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. കാന്തപുരം ഉസ്താദിന്റെ സാമൂഹിക സേവനവും പ്രവര്‍ത്തനങ്ങളുമാണ് ഭിന്നശേഷി രംഗത്ത് സജീവമാവാന്‍ പ്രചോദനമായതെന്നും ഈ നേട്ടത്തില്‍ ഉസ്താദിനും മര്‍കസിനും ഉള്ള പങ്ക് വലുതാണെന്നും ഉമറുല്‍ ഫാറൂഖ് പറഞ്ഞു.

ലക്ഷദ്വീപില്‍ ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി ലക്ഷദ്വീപ് ഡിസേബിള്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപവത്കരിക്കുകയും വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തതില്‍ ഉമറുല്‍ ഫാറൂഖ് നേതൃപരമായ പങ്കുവഹിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ആന്ത്രോത്ത് ദ്വീപ് കേന്ദ്രീകരിച്ച് ചക്കര എന്ന സ്ഥാപനവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഡിസംബര്‍ ഒമ്പതിന് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഫാറൂഖ് അവാര്‍ഡ് സ്വീകരിച്ചത്.

അനുമോദന ചടങ്ങില്‍ മര്‍കസ് അഡീഷണല്‍ ഡയറക്ടര്‍ അഡ്വ. മുഹമ്മദ് ശരീഫ്, ജോയിന്റ് ഡയറക്ടര്‍മാരായ കെ കെ അബൂബക്കര്‍ ഹാജി, കെ കെ ശമീം, ഡയറക്ടര്‍ ഇന്‍ ചാര്‍ജ് അക്ബര്‍ ബാദുഷ സഖാഫി, ഹനീഫ് അസ്ഹരി, അലുംനി അസിസ്റ്റന്റ് ഡയറക്ടര്‍ സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍ സംബന്ധിച്ചു.