Connect with us

Kozhikode

മർകസ് അലുംനി ജമ്മു കശ്മീർ സമ്മിറ്റ് ശ്രദ്ധേയമായി

2004 മുതൽ 2021 വരെയുള്ള വർഷങ്ങളിലായി മർകസ് കശ്മീരി ഹോം, മർകസ് ശരീഅ കോളേജ് എന്നിവിടങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കി ഇറങ്ങിയത്.

Published

|

Last Updated

ശ്രീനഗർ | മർകസ് അലുംനി സെൻട്രൽ കമ്മിറ്റിക്കു കീഴിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരിൽ നടത്തിയ സ്റ്റേറ്റ് സമ്മിറ്റ് ശ്രദ്ധേയമായി. മർകസ് കാശ്മീരി ഹോം, ശരീഅ കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ 900 കാശ്മീരി പൂർവ്വവിദ്യാര്ഥികളുടെ ഏകോപനവും, അലുംനി കർമപദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. 2004 മുതൽ 2021 വരെയുള്ള വർഷങ്ങളിലായി മർകസ് കശ്മീരി ഹോം, മർകസ് ശരീഅ കോളേജ് എന്നിവിടങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കി ഇറങ്ങിയത്. വിദ്യാഭ്യാസം, സാമൂഹികം, സർക്കാർ സംവിധാനങ്ങൾ, ബിസിനസ്, ഗ്രാമീണ വികസനം തുടങ്ങി വിവിധ മേഖലകളിൽ സേവനം ചെയ്തു വരികയാണ് ഇവരിൽ മിക്ക പേരും.

ഗ്രാൻഡ് മുഫ്തി ഓഫീസ് സെക്രട്ടറി സി.പി സാദിഖ് നൂറാനി പദ്ധതി പ്രഖ്യാപനം നടത്തി. മർകസ് അലുംനി കോഡിനേറ്റർ അക്ബർ ബാദുഷ സഖാഫി അലുംനി സമ്മിറ്റ് ഉദ്‌ഘാടനം ചെയ്തു. വിവിധ വൈജ്ഞാനിക സാമൂഹിക മേഖലകളിൽ മാതൃകാപരമായി ഇടപെടുന്ന മർകസ് പൂർവ്വ വിദ്യാർത്ഥികളുടെ നെറ്റ്വർക് ശക്തിപ്പെടുന്നതിലൂടെ, കശ്മീരിലെ ഗ്രാമങ്ങളിലും മർകസ് മാതൃകയിൽ കൂടുതൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനാവുമെന്നു അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീർ സംസ്ഥാന കോർഡിനേറ്റർമാരെയും ഓരോ ജില്ലകളിലും പ്രധാന പ്രോവിശ്യകളിലും അലുമ്‌നിയുടെ ഉപകമ്മറ്റികളും രൂപീകരിച്ചു. കശ്മീരിലെ മുഴുവൻ അലുംനി അംഗങ്ങളെയും പങ്കെടുപ്പിച്ചു ഗ്രാൻഡ് അലുംനി മീറ്റ്‌ നടത്താനും യോഗത്തിൽ തീരുമാനം എടുത്തു.

ശ്രീനഗർ യാസീൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ മുഹമ്മദ്‌ പർവെസ് അധ്യക്ഷത വഹിച്ചു. മർകസ് അലുംനി ജനറൽ സെക്രട്ടറി അഷ്‌റഫ് അരയങ്കോട് തെരഞ്ഞെടുത്ത പ്രതിനിധികളെ പ്രഖ്യാപിച്ചു. അലുംനി സെക്രട്ടറി സി.കെ മുഹമ്മദ് ഇരിങ്ങണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. കോർഡിനേറ്റർ മിസ്‌തഹ് മൂഴിക്കൽ സ്വാഗതാവും, തൗഹീദ് മജീദ് ഷോപ്പിയാൻ നന്ദിയും പറഞ്ഞു.

സംസ്ഥാന കോർഡിനേറ്റർമാരായി തൗഹീദ് മജീദ്, ആക ഷറഫത്, യൂനുസ് റഷീദ് എന്നിവരെ തെരഞ്ഞെടുത്തു.

Latest