Connect with us

Kerala

മർകസ് അലുംനി കെ എം ബഷീർ അവാർഡ് ജലീൽ കണ്ണമംഗലത്തിന്

Published

|

Last Updated

കോഴിക്കോട് | മർകസ് പൂർവ്വ വിദ്യാർത്ഥിയും സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം യൂണിറ്റ് ചീഫുമായിരുന്ന കെ എം ബഷീറിന്റെ സ്മരണാർത്ഥം മർകസ് അലുംനി എർപ്പെടുത്തിയ 2021 ലെ മീഡിയ അവാർഡിന് ട്വന്റിഫോർ സൗദി അറേബ്യ ന്യൂസ് റിപ്പോർട്ടറും കൺട്രി മാനേജറുമായ ജലീൽ കണ്ണമംഗലം അർഹനായി. ഒരു ലക്ഷത്തിലധികം മർകസ് പൂർവവിദ്യാർത്ഥികളിൽ മീഡിയ രംഗത്തുള്ളവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മാധ്യമപ്രവർത്തകൻ എന്ന നിലയിലാണ് ഈ വർഷത്തെ അവാർഡിന് ജലീലിനെ തെരഞ്ഞെടുത്തത്.

മീഡിയവൺ കോഡിനേറ്റിംഗ് എഡിറ്റർ രാജീവ് ശങ്കരൻ, കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി പി.എസ് രാകേഷ്, രിസാല വാരിക മാനേജിംഗ് എഡിറ്റർ എസ്.ശറഫുദ്ദീൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഓഗസ്റ്റ് 30 തിങ്കളാഴ്ച മർകസിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ കെ.പി.രാമനുണ്ണി അവാർഡ് സമ്മാനിക്കും.

പതിമൂന്ന് വർഷം ഏഷ്യാനെറ്റിൻ്റെ ഗൾഫ് റിപ്പോർട്ടറായിരുന്നു ജലീൽ. സിറാജ്, ദീപിക ദിനപത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ റിപ്പോട്ടിംഗാണ് ജലീലിനെ അവാർഡിനർഹനാക്കിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

മർകസ് അലുംനി വൈ:പ്രസിഡൻ്റ് സയ്യിദ് സ്വാലിഹ് ശിഹാബ് അൽ ജിഫ്‌രി, കൺവീനർ ജൗഹർ കുന്നമംഗലം, അലുംനി അസിസ്റ്റന്റ് സെക്രട്ടറി സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

---- facebook comment plugin here -----

Latest