Kozhikode
മര്‍കസ് സമ്മേളനം; ചരിത്ര സംഗമം വിജയിപ്പിക്കുക: എസ് എസ് എഫ്
സംഘടനയുടെ മുഴുവൻ ഘടകങ്ങളിൽ നിന്നുമുള്ള പ്രവർത്തകരെയും അണിനിരത്തണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു

കോഴിക്കോട് | നാളെ നടക്കുന്ന മര്‍കസ് സമ്മേളന ചരിത്ര സംഗമത്തില്‍ മുഴുവൻ പ്രവർത്തകരും പങ്കാളികളാവണമെന്ന് എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. സമ്മേളനം വിജയിപ്പിക്കുന്നതിനു സംഘടനയുടെ മുഴുവൻ ഘടകങ്ങളിൽ നിന്നുമുള്ള പ്രവർത്തകരെയും അണിനിരത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു.
സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന് എസ് എസ് എഫ് ജില്ലാ സെക്രട്ടേറിയറ്റില്‍ പ്രസിഡന്റ് റാഫി അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു. സക്കരിയ്യ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി അഫസല്‍ ഹുസൈന്‍, വാഹിദ് സഖാഫി, ശാദില്‍ നൂറാനി, ശരീഫ് താത്തൂര്‍, ശാഫി അഹ്‌സനി, ഫാഇസ് എം എം പറമ്പ് സംസാരിച്ചു.
റാശിദ് എം ടി, മുജീബ് സുറൈജ്, ശുഐബ് കുണ്ടുങ്ങല്‍, അഹ്മദ് റാസി, അല്‍ഫാസ് ചിറക്കല്‍, ഹകീം സിദ്ദീഖി, റാശിദ് ഇ കെ, അന്‍വര്‍ സഖാഫി നന്തി പങ്കെടുത്തു.