Uae
മര്‍കസ് ഫസ്റ്റ് വേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മര്‍കസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യാതിഥിയായി
ഷാര്‍ജ | ജാമിഅഃ മര്‍കസിന് കീഴില്‍ ഷാര്‍ജ ഖാസിമിയ്യയില്‍ ആരംഭിക്കുന്ന ബഹുമുഖ ട്രെയിനിങ് സെന്റര്‍ ഫസ്റ്റ് വേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സോഫ്റ്റ് ലോഞ്ചിംഗ് നടന്നു. മര്‍കസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യാതിഥിയായി. നാലായിരം സ്‌ക്വയര്‍ ഫീറ്റില്‍ വിശാലമായ സൗകര്യത്തോടെ ആരംഭിച്ച സ്ഥാപനത്തിനു കീഴില്‍ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഉള്‍പ്പെടെ ബഹുഭാഷാ പരിശീലനങ്ങള്‍, സയന്‍സ്, മാത്‌സ്,ഐ. ടി, ഖുര്‍ആന്‍ , ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലെ അക്കാഡമിക് സപ്പോര്‍ട്ട് & ട്യൂഷന്‍ എന്നിവ നടന്ന് വരുന്നു.
ചടങ്ങില്‍ മുഹമ്മദ് ഗാനിം അല്‍ ഖാതിരി, അബ്ദുല്‍ അസീസ് സഖാഫി (മനേജര്‍; മര്‍കസ് ദുബൈ, ചെയര്‍മാന്‍ ഐ സി എഫ് ഐ. സി പ്ലാനിംഗ് ബോര്‍ഡ്), മൂസ കിണാശ്ശേരി(ഐ സി എഫ്), ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, മുഹമ്മദലി സൈനി, എ. കെ. കട്ടിപ്പാറ, കബീര്‍ മാസ്റ്റര്‍, ഷാര്‍ജ അബ്ദുസ്സലാം പോത്താംകണ്ടം, സുഹൈറുദ്ദീന്‍ നൂറാനി, അശ്‌റഫ് ഹാജി അജ്മാന്‍ ഉള്‍പ്പെടെ മര്‍കസ്, ഐ. സി. എഫ്, ആര്‍. എസ്. സി സാരഥികള്‍ സംബന്ധിച്ചു. മുജീബ് നൂറാനി സ്വാഗതവും ഷാര്‍ജ മര്‍കസ് മാനേജര്‍ ഷാഫി നൂറാനി നന്ദിയും പറഞ്ഞു. അഡ്മിഷന്‍ സംബന്ധിയായ കൂടുതല്‍ വിവരങ്ങള്‍ക്ക് 0547957296 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.