Kozhikode
മര്‍കസ് ഗാര്‍ഡന്‍ ഗോള്‍ഡന്‍ ഫിഫ്റ്റി; പ്രചാരണ റാലി പ്രൗഢമായി
നവംബര്‍ 24, 25, 26 തീയതികളില്‍ മുബൈയിലെ ഏകത ഉദ്യാനില്‍ നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.
പൂനൂര്‍ | മര്‍കസ് ഗാര്‍ഡന്‍ ഗോള്‍ഡന്‍ ഫിഫ്റ്റി പ്രചാരണ റാലി പ്രൗഢമായി. വി ദി പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന പ്രമേയത്തില്‍ നവംബര്‍ 24, 25, 26 തീയതികളില്‍ മുബൈയിലെ ഏകത ഉദ്യാനില്‍ നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.
ജാമിഅ മദീനതുന്നൂര്‍-മര്‍കസ് ഗാര്‍ഡന്‍ കാമ്പസ് ദഅ്‌വ സെക്ടറിന്റെ ആഭിമുഖ്യത്തില്‍ ഗോള്‍ഡന്‍ ചലഞ്ചും ഗോള്‍ഡന്‍ ഗ്രേറ്റിംഗും മുമ്പ് നടന്നിരുന്നു.
കാമ്പസ് എസ് എസ് എഫ് ദഅ്‌വ സെക്ടര്‍ ഭാരവാഹി മിസ്ഹബ് മുസ്തഫ, ഇന്ത്യയുടെ സുവര്‍ണ വിദ്യാര്‍ഥിത്വത്തിന് നേതൃത്വം നല്‍കുന്ന എസ് എസ് എഫിന്റെ ആശയങ്ങളെ ഉന്നയിച്ച് സന്ദേശ പ്രസംഗം നടത്തി.
---- facebook comment plugin here -----