Connect with us

independence day celebrations

സ്വാതന്ത്ര്യ സ്മൃതിയിൽ മർകസ് ഗാർഡൻ

സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു.

Published

|

Last Updated

പൂനൂർ | രാജ്യത്തിന്റെ 76ാം സ്വാതന്ത്ര്യ ദിനാഘോഷം മർകസ് ഗാർഡനിൽ പ്രൗഢമായി ആചരിച്ചു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും സംഗമിച്ച പരിപാടി സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. ഇന്ത്യയുടെ വൈവിധ്യത്തെയും സാംസ്കാരിക പെരുമയേയും അടയാളപ്പെടുത്തി ജാമിഅ മദീനതുന്നൂർ, ദിഹ് ലിസ് വേൾഡ് സ്കൂൾ, സഹ്റതുൽ ഖുർആൻ കാമ്പസുകളിൽ നിന്നായി 500 വിദ്യാർഥികൾ അംസബ്ലിയിൽ അണിനിരന്നു.

മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫിയുടെ അധ്യക്ഷതയിൽ ഹുസൈൻ ഫൈസി കൊടുവള്ളി അസംബ്ലി ഉദ്ഘാടനം ചെയ്തു. സീനിയർ മുദർരിസ് മൊയ്തീൻ ബാഖവി, ജാമിഅ മദീനത്തൂന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി, ദിഹ് ലിസ് വേൾഡ് സ്കൂൾ പ്രിൻസിപ്പൽ നൗഫൽ നൂറാനി, അബൂബക്കർ നൂറാനി, അയൽ കൂട്ടം പ്രതിനിധി ഷാജഹാൻ, ശമീർ വട്ടക്കണ്ടി ആശംസകളറിയിച്ചു. ഇംഗ്ലീഷ്, അറബി, ഉറുദു, മലയാളം ഭാഷകളിലായി വിദ്യാർഥികളുടെ ആസാദി ടോക്കുകളും സന്ദേശ ഗീതവും നടന്നു. വിദ്യാർഥി യൂണിയൻ ചെയർമാൻ സയ്യിദ് സഹൽ  സ്വാഗതവും കൺവീനർ ഇയാസ് സുലൈമാൻ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest