Connect with us

Kozhikode

മർകസ് ഖത്‌മുൽ ബുഖാരി മാർച്ച് 12ന്

Published

|

Last Updated

കാരന്തൂർ | ജാമിഅ മർകസിൽ ഈ വർഷത്തെ ഖത്‌മുൽ ബുഖാരി സദസ്സ് മാർച്ച് 12ന് നടത്താൻ മർകസ് മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. മർകസ് ചാൻസലർ കൂടിയായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അഞ്ച് പതിറ്റാണ്ട് നീണ്ട മതാധ്യാപന സപര്യയിൽ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരി ദർസ്. ഇതിന്റെ ഈ വർഷത്തെ സമാപനമാണ് ഖത്മുൽ ബുഖാരി. പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സഖാഫി സംഗമവും നടത്തും. മർകസ് ഇഹ്‌റാമിന്റെ കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിക്കൽ മെഡിസിൻ ആൻഡ് റിസർച്ച് ആരംഭിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി റിപോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.