markaz law college
മർകസ് ലോ കോളേജ് ഭരണഘടനാ വാരാഘോഷത്തിന് തുടക്കമായി
വിദ്യാർഥികൾ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും പ്രകടിപ്പിക്കാനും ശ്രമിക്കണമെന്നും അതിന്റെ അനിവാര്യത ദിനംപ്രതി വർധിച്ച് വരികയാകണന്നും അദ്ദേഹം പറഞ്ഞു.
നോളജ് സിറ്റി | മർകസ് ലോ കോളേജിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ വാരാഘോഷത്തിന് തുടക്കം കുറിച്ചു. ഭരണഘടനാ ചർച്ച അനിവാര്യമായ പുതിയ കാലത്ത് നിയമ വിദ്യാർഥികൾക്ക് അവബോധവും പിന്തുണയും നൽകുകയാണ് വാരാഘോഷത്തിന്റെ ലക്ഷ്യം. കോഴിക്കോട് ജില്ലാ സ്പെഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മജീദ് കൊല്ലത്ത് ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും പ്രകടിപ്പിക്കാനും ശ്രമിക്കണമെന്നും അതിന്റെ അനിവാര്യത ദിനംപ്രതി വർധിച്ച് വരികയാകണന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ അഡ്വ.അഞ്ജു എൻ പിള്ള അധ്യക്ഷത വഹിച്ചു. ലോ കോളേജ് വൈസ് പ്രിൻസിപ്പൽ അഡ്വ.സമദ് പുലിക്കാട്, അഡ്വ.റഊഫ്, അഡ്വ.ആബിദ, അഡ്വ.ആശിഖ മുംതാസ്, സുരേഷ് സംസാരിച്ചു.
ഉച്ചക്ക് ശേഷം ഭരണഘടനാ ചർച്ചയിൽ മാധ്യമ പ്രവർത്തകരായ ദീപക് ധർമടം, ടി എം ഹർഷൻ, സനീഷ് എളയിടത്ത്, അബ്ദുസ്സമദ് സി എന്നിവർ കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ ഭരണഘടനാ മാനങ്ങൾ എന്ന വിഷയത്തിൽ സംസാരിച്ചു. വിദ്യാർഥികൾക്കായി ക്വിസ്, ലേഖന, പവർ പോയ്ന്റ് പ്രസന്റേഷൻ മത്സരങ്ങൾ വരും ദിവസങ്ങളിലുണ്ടാകും.