From the print
ദേശീയ പേപ്പർ പ്രസന്റേഷനിൽ ജേതാവായി മർകസ് ലോ കോളജ് പ്രിൻസിപ്പൽ
"എ ഐയും മനുഷ്യാവകാശവും; ഇരുതലമൂർച്ചയുള്ള വാളോ?' എന്ന വിഷയത്തിലാണ് ഡോ. അഞ്ജു സംസാരിച്ചത്

ഗ്വാളിയോർ | മധ്യപ്രദേശിലെ അമിറ്റി യൂനിവേഴ്സിറ്റി സംഘടിപ്പിച്ച രണ്ടാമത് ദേശീയ പേപ്പർ പ്രസന്റേഷനിൽ ഏറ്റവും മികച്ച അവതരണത്തിനുള്ള അവാർഡ് മർകസ് ലോ കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ പിള്ളക്ക്. യൂനിവേഴ്സിറ്റിയുടെ രണ്ടാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് അമിറ്റി ലോ സ്‌കൂൾ പേപ്പർ പ്രസന്റേഷൻ മത്സരം സംഘടിപ്പിച്ചത്.
“എ ഐയും മനുഷ്യാവകാശവും; ഇരുതലമൂർച്ചയുള്ള വാളോ?’ എന്ന വിഷയത്തിലാണ് ഡോ. അഞ്ജു സംസാരിച്ചത്. ക്യാഷ് പ്രൈസിന് പുറമെ സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 74 യൂനിവേഴ്സിറ്റികളിൽ നിന്നുള്ള 290 പേരാണ് മത്സരത്തിൽ മാറ്റുരച്ചത്. ജേതാവിനെ മർകസ് ലോ കോളജ് സ്റ്റാഫ് കൗൺസിലും മാനേജ്മെന്റും അഭിനന്ദിച്ചു.