Kozhikode
ചുരം ശുചീകരിച്ച് മർകസ് ലോ കോളജ് വിദ്യാര്‍ഥികള്‍
ക്യാമ്പയിന്റെ ഭാഗമായി ചുരം ശുചീകരണം, മഴ നടത്തം, ബോധവത്കരണം, ഇലവട്ടം എന്നിവയാണ് സംഘടിപ്പിച്ചത്.
നോളജ് സിറ്റി | താമരശ്ശേരി ചുരം പാത ശുചീകരിച്ച് മര്‍കസ് ലോ കോളജിലെ എന്‍ എസ് എസ് വിദ്യാര്‍ഥികളും അധ്യാപകരും. ‘കാനന വഴിയെ’ എന്ന പേരില്‍ എന്‍ എസ് എസ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ചുരം ശുചീകരണം, മഴ നടത്തം, ബോധവത്കരണം, ഇലവട്ടം എന്നിവയാണ് സംഘടിപ്പിച്ചത്.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ അഡ്വ. ആഇശക്കുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട്, എന്‍ എസ് എസ് കോഡിനേറ്റര്‍ ഇബ്‌റാഹീം ഒ കെ, അഡ്മിനിസ്‌ട്രേറ്റര്‍ രിഫാഇ, ചുരം സംരക്ഷണ സമിതി ചെയര്‍മാന്‍ മൊയ്തു മുട്ടായി നേതൃത്വം നല്‍കി.
---- facebook comment plugin here -----