Connect with us

Malappuram

മര്‍കസ് ഹോം കെയര്‍ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

ഒമ്പത് കേന്ദ്രങ്ങളിലായി വിവിധ ദിവസങ്ങളില്‍ നടന്ന ട്രെയിനിംഗില്‍ 500 ലധികം വിദ്യാര്‍ഥികളും രക്ഷിതാക്കളും സംബന്ധിച്ചു.

Published

|

Last Updated

മലപ്പുറം | മര്‍കസ് ഹോം കെയര്‍ പദ്ധതിയുടെ മലപ്പുറം ജില്ലയിലെ ഗുണഭോക്താക്കള്‍ക്കായി ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. മഅ്ദിന്‍ അക്കാദമി, മജ്മഅ് അരീക്കോട്, മജ്മഅ് നിലമ്പൂര്‍, ബുഖാരി കൊണ്ടോട്ടി , ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെമ്മാട്, ജാമിഅ ഹികമിയ്യ മഞ്ചേരി, തര്‍തീല്‍ സ്‌കൂള്‍ കോട്ടക്കല്‍, ഇര്‍ഷാദിയ്യ കൊളത്തൂര്‍, എം ഇ ടി സ്‌കൂള്‍ തിരൂര്‍ എന്നീ ഒമ്പത് കേന്ദ്രങ്ങളിലായി വിവിധ ദിവസങ്ങളില്‍ നടന്ന ട്രെയിനിംഗില്‍ 500 ലധികം വിദ്യാര്‍ഥികളും രക്ഷിതാക്കളും സംബന്ധിച്ചു.

ചെറുപ്രായത്തില്‍ തന്നെ അനാഥരാവുന്ന വിദ്യാര്‍ഥികളെ സ്വന്തം വീടുകളില്‍ തന്നെ താമസിപ്പിച്ച് വിദ്യാഭ്യാസ സൗകര്യങ്ങളും മറ്റു ചെലവുകളും നല്‍കി വളര്‍ത്തിക്കൊണ്ടുവരുന്ന മര്‍കസ് പദ്ധതിയാണ് ഹോം കെയര്‍. നിലവില്‍ 12,000 ത്തിലധികം വിദ്യാര്‍ഥികള്‍ വിവിധ സംസ്ഥാനങ്ങളിലായി ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

നിശ്ചിത പ്രായമെത്തിയാല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ അടക്കമുള്ള ഉന്നത പഠന സൗകര്യങ്ങള്‍ മര്‍കസ് ഇവര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ പദ്ധതിയുടെ ഭാഗമായ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുമിച്ചുകൂട്ടി നൈപുണി വികസന ട്രെയിനിങും കരിയര്‍ ഗൈഡന്‍സും കലാ-കായിക പരിപാടികളും നടത്തിവരുന്നുണ്ട്.