Connect with us

markaz

മര്‍കസ് ആര്‍ സി എഫ് ഐ ഭിന്നശേഷി സംഗമം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ലധികം ഭിന്നശേഷി വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത സംഗമം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മര്‍കസ് ആര്‍ സി എഫ് ഐ ഭിന്നശേഷി സംഗമം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് | മര്‍കസ് സാമൂഹ്യക്ഷേമ മിഷന്‍ ആര്‍ സി എഫ് ഐയുടെ ഭിന്നശേഷി വിദ്യാര്‍ഥി ഉന്നമന സ്‌കോളര്‍ഷിപ്പ് ഗുണഭോക്താക്കളുടെ വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ലധികം ഭിന്നശേഷി വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത സംഗമം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ആര്‍ സി എഫ് ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി പി ഉബൈദുല്ല സഖാഫി സന്ദേശ പ്രഭാഷണം നടത്തി.

ഭിന്നശേഷി വിദ്യാര്‍ഥികളുടെ പഠന സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിലവില്‍ മുന്നൂറോളം ഗുണഭോക്താക്കളുണ്ട്. പ്രാഥമിക പഠനം മുതല്‍ ഉന്നത വിദ്യാഭ്യാസമടക്കം ഉറപ്പുവരുത്തുന്ന പദ്ധതിയിലൂടെ നിരവധി വിദ്യാര്‍ഥികള്‍ പ്രൊഫഷണല്‍ പഠനം പൂര്‍ത്തീകരിക്കുകയും ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പോടെ ഗവേഷണ പഠനം നടത്തുന്നുമുണ്ട്. മതപഠനത്തിലും അധ്യാപന മേഖലയിലും സംരംഭകത്വ രംഗത്തും മികവ് പുലര്‍ത്തിയവരും ഗുണഭോക്താക്കള്‍ക്കിടയിലുണ്ട്.

വിദ്യാര്‍ഥികളുടെ പുരോഗതി വിലയിരുത്തുന്നതും സര്‍ഗാത്മകവും കലാപരവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനുമാണ് വാര്‍ഷിക സംഗമങ്ങള്‍ നടത്തുന്നത്. ചടങ്ങില്‍ ഷമീം കെ കെ, അക്ബര്‍ ബാദുഷ സഖാഫി, സ്വാദിഖ് നൂറാനി വെളിമണ്ണ, നൗഫല്‍ പെരുമണ്ണ, ജൗഹര്‍ കുന്ദമംഗലം സംസാരിച്ചു.

 

Latest