Connect with us

jamia markaz

ഭരണഘടനയുടെ ആമുഖം വായിച്ച് മർകസ് വിദ്യാർഥികൾ 

എല്ലാ പൗരർക്കും നീതിയും സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പുവരുത്തിയതിലും ഭരണഘടന നിർവഹിച്ച ദൗത്യം മഹത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Published

|

Last Updated

കോഴിക്കോട് | ഇന്ത്യയുടെ എഴുപത്തിയേഴാമത്‌ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളോടനുബന്ധിച്ച് മർകസിൽ വിദ്യാർഥികൾ ഭരണഘടനയുടെ ആമുഖം വായിച്ചു. പ്രധാന ക്യാമ്പസിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിലും രാജ്യത്തെ പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തുന്നതിലും ഭരണഘടന വഹിച്ച പങ്ക് വളരെ വലുതാണെന്നും ഭരണഘടനാ ആശയങ്ങളിലൂന്നിയ പ്രവർത്തനങ്ങളിലൂടെ ഇന്ത്യക്ക് ഇനിയും മുന്നേറാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങൾക്കിടയിലും എല്ലാവിഭാഗം ജനങ്ങളെയും ഒന്നിപ്പിച്ചതിലും എല്ലാ പൗരർക്കും നീതിയും സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പുവരുത്തിയതിലും ഭരണഘടന നിർവഹിച്ച ദൗത്യം മഹത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 23 സംസ്ഥാനങ്ങളിലെ മർകസ് കാമ്പസുകളിൽ ഇന്ന് രാവിലെ ദേശീയപതാക ഉയർത്തും. കാരന്തൂരിലെ പ്രധാന ക്യാമ്പസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പതാക ഉയർത്തൽ ചടങ്ങിന് നേതൃത്വം നൽകും. 24 സംസ്ഥാനങ്ങളിൽ നിന്നുള്ള മർകസ് വിദ്യാർഥികളുടെ സാന്നിധ്യം ചടങ്ങിനെ വർണാഭമാക്കും. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സ്വാതന്ത്രദിന സന്ദേശം നൽകും. ജാമിഅ മർകസ് പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലും.

മർകസ് സ്കൂളുകളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി, എൻ സി സി, മർകസ് സ്കൂൾ ബിഗ്രേഡ് ടീമംഗങ്ങളുടെ പരേഡും പ്രകടനങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. മർകസിന് കീഴിലുള്ള സ്കൂളുകളിലും പ്രീ പ്രൈമറി ക്യാമ്പസുകളിലും വിവിധ മത്സരപരിപാടികളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.