Connect with us

Kozhikode

സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി മര്‍കസ് വിദ്യാര്‍ഥികള്‍

എറണാകുളം ചേരാനല്ലൂര്‍ അല്‍ ഫാറൂഖിയ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അബാന്‍, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അഫ്രിന്‍ നവാസ് എന്നിവരാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

Published

|

Last Updated

കോഴിക്കോട്| ഇടുക്കിയില്‍ നടന്ന അമ്പതാമത് സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി മര്‍കസ് വിദ്യാര്‍ഥികള്‍. എറണാകുളം ചേരാനല്ലൂര്‍ അല്‍ ഫാറൂഖിയ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അബാന്‍, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അഫ്രിന്‍ നവാസ് എന്നിവരാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

ദേശീയ സൈക്കിള്‍ പോളോ മത്സരങ്ങളില്‍ സ്ഥിര സാന്നിധ്യമാണ് ഇരുവരും. കായികാധ്യാപകന്‍ സുമേഷ് കെ.സിയുടെ കീഴിലാണ് പരിശീലനം നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ്, പി.ടി.എ, അധ്യാപകര്‍ അഭിനന്ദിച്ചു.

 

 

Latest