Connect with us

markaz unani medical college

മര്‍കസ് യൂനാനി മെഡി. കോളജില്‍ അഡ്മിഷന്‍ ആരംഭിച്ചു

നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് യൂനാനി മെഡി. കോളജില്‍ അഡ്മിഷന്‍ ആരംഭിച്ചു. ബാച്ചിലര്‍ ഓഫ് യൂനാനി മെഡിസിന്‍ ആന്‍ഡ് സര്‍ജറി (ബി യു എം എസ്) യിലേക്കാണ് പ്രവേശനം നടക്കുന്നത്. കേരളത്തിലെ പ്രഥമ യൂനാനി മെഡിക്കല്‍ കോളജ് ആയ മര്‍കസ് യൂനാനി മെഡി. കോളജില്‍ പത്താമത്തെ ബാച്ചിലേക്കാണ് ഇപ്പോള്‍ പ്രവേശനം നല്‍കുന്നത്.

ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സി ഉള്‍പ്പെടെ അഞ്ച് വര്‍ഷവും ആറ് മാസവുമാണ് കോഴ്സ് കാലാവധി. നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. വിശദവിവരങ്ങള്‍ക്കായി ഫോണ്‍: 8735001122, 9645116164, 9895995500.

 

Latest